നിങ്ങള്‍ മാവിനെ ശ്രദ്ധിച്ചിട്ടുണ്ടോ? ഉറച്ച വേരുകളും വിടര്‍ന്ന ചില്ലകളുംകൊണ്ട് വളര്‍ന്നുനില്‌ക്കുന്ന മാവ്. അതില്‍ ഏറ്റവും താഴ്‌ന്നു തൂങ്ങിനില്‌ക്കുന്നത് ഏതു ചില്ലയായിരിക്കും? സംശയമില്ല, ഏറ്റവും കൂടുതല്‍ മാമ്പഴങ്ങള്‍ കായ്‌ച്ചുനില്‌ക്കുന്ന ചില്ല. നാം കല്ലെറിഞ്ഞാല്‍ തിരികെ തരുന്നത് തുടുത്ത മധുരമാമ്പഴങ്ങള്‍.
ചിപ്പികളെ ശ്രദ്ധിച്ചിട്ടുണ്ടോ? ആരാലും ശ്രദ്ധിക്കപ്പെടാതെ മണലില്‍ പൂണ്ട് കിടക്കുന്ന ചിപ്പികള്‍.. ആളുകള്‍ അവയെ ചവിട്ടി കടന്നുപോകുന്നു. ചിപ്പിക്കുള്ളില്‍ എന്താണ്? വിലപിടിച്ച മുത്തുകള്‍.
കായ്‌ച്ച് പുഷ്‌പിച്ച് നില്‌ക്കുമ്പോഴും അന്യര്‍ക്ക് നന്മകള്‍ മാത്രം പകരമായി നല്‌കുന്ന മാവിനെപ്പോലെ, ഉള്ളില്‍ വിലപിടിച്ച സ്വത്തുക്കള്‍ കൊണ്ടുനടക്കുമ്പോഴും മണലിന്നടിയില്‍ കിടന്ന് ആരുടെയും ശ്രദ്ധ ക്ഷണിക്കാതെ കഴിയുന്ന ചിപ്പിയെപ്പോലെ, വിനയത്തിന്‍റെയും എളിമയുടെയും പ്രശസ്‌തി മോഹങ്ങളില്ലാത്ത സരള ജീവിതത്തിന്‍റെയും നല്ല ഉദാഹരണങ്ങളായിത്തീരണം.
ഏതു സാഹചര്യത്തിലും നിര്‍വികാരനായി പ്രതികരണങ്ങളേതുമില്ലാതെ നിശ്ചേഷ്‌ഠനായി നില്‌ക്കലല്ല വിനയം. ധൂര്‍ത്തും പൊങ്ങച്ചവുമില്ലാത്ത ജീവിതം, ആര്‍ക്കും ഉപദ്രവമോ ചതിയോ വരുത്താത്ത പ്രവര്‍ത്തനങ്ങള്‍., മറ്റാരെക്കാളും മുകളിലെത്തണമെന്ന ചിന്തയില്ലാതെ ആരെയും തോല്‌പിക്കണമെന്നോ സ്വയം ഉയര്‍ന്ന് പൊങ്ങച്ചം കാണിക്കണമെന്നോ ആഗ്രഹിക്കാത്ത ജീവിതം!
തിരുനബിയുടെ ജീവിതം അത്തരത്തിലായിരുന്നു. ആരില്‍ നിന്നെങ്കിലും തെല്ലുയര്‍ന്ന് ജീവിക്കണമെന്ന് അവിടന്ന് ഒരിക്കലും ആഗ്രഹിച്ചില്ല. എന്നാല്‍ ലോകത്തേറ്റം വലിയ മഹാനായ മനുഷ്യനായി അവിടന്ന് എണ്ണപ്പെട്ടു. അതിന് കാരണം സുതാര്യവും സരളവുമായ ആ ജീവിതം തന്നെയായിരുന്നു. `സ്വയം ചെറുതാകുന്നവരെ അല്ലാഹു വലുതാക്കും, സ്വയം വലുതാകുന്നവരെ അല്ലാഹു ചെറുതാക്കും’ എന്ന് തിരുനബി(സ) പറയുകയും ചെയ്‌തു. അല്ലാഹുവിന്‍റെ പ്രവാചകനാണെന്ന കാരണത്താല്‍ പ്രത്യേകം സ്ഥാനവസ്‌ത്രമോ കൊട്ടാരമോ അവിടുന്ന് സ്വീകരിച്ചില്ല. തികച്ചും സാധാരണമായ ജീവിതം നയിച്ച് അസാധാരണമായ ചരിത്രം ബാക്കിവെച്ചു. കൂട്ടയാത്ര പോകുമ്പോള്‍ തിരുനബി(സ) ഏറ്റവും പുറകിലായിരുന്നു നടന്നിരുന്നത്. ഏതു ചെറിയ കുട്ടിയോടും സലാം പറഞ്ഞ് വിശേഷങ്ങള്‍ തിരക്കും. ആരെയും സഹായിക്കും. എളിമയുള്ള ജീവിതം നയിച്ചു.
കടപ്പാട് : www.feelislam.com